വെലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് മസ്ജിദുകളിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ തോക്കുകളുടെ വിൽപന നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്പനയാണ് അടിയന്തരമായി നിരോധിച്ചതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു.
ക്രൈസ്റ്റ് ചർച്ചിലെ രക്തച്ചൊരിച്ചിൽ ആവർത്തിക്കാതിരിക്കാനാണിത്. നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ തോക്കുകൾ വില്പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രിൽ 11നാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക. നിരോധനം നിലവില്‍വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ഒാർമപ്പെടുത്തി. തോക്കുകളുടെ വില്പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുേമ്പാള്‍ സര്‍ക്കാര്‍ പണം നല്‍കും.തോക്കുകള്‍ കൈവശം വെക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. തോക്കുവ്യാപാരികൾ നിയമം അനുസരിക്കണമെന്നും രാജ്യത്തിെൻറ സുരക്ഷ താൽപര്യം മുൻനിർത്തിയാണിതെന്നും ജസീന്ത കൂട്ടിച്ചേർത്തു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍, ലിന്‍വുഡ് മസ്ജിദുകളിലുണ്ടായ വെടിെവപ്പിൽ 50 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ആസ്ട്രേലിയൻ സ്വദേശിയായ വംശീയവാദി ബ്രൻറൺ ടാറൻറ് ആണ് ആക്രമണം നടത്തിയത്. ഇയാൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. എ.ആർ-15 അടക്കമുള്ള സെമി ഒാേട്ടാമാറ്റിക് തോക്കുകളാണ് ആക്രമിയുടെ കൈയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.