ലണ്ടൻ: യൂറോപ്യൻ യൂനിയനുമായി സുദീർഘനാളത്തെ ചർച്ചക്കുശേഷം ഒപ്പുവെച്ച ബ്രെക്സി റ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളിയതിനു പിന്നാലെ പ്രധാനമന്ത്രി തെരേസ മേയ്ക് ക് വീണ്ടും അഗ്നിപരീക്ഷ. പാർലമെൻറിൽ പ്രതിപക്ഷം തെരേസ മേയ്ക്കെതിരെ അവിശ്വാസപ്ര മേയം അവതരിപ്പിക്കും. ബ്രെക്സിറ്റ് കരാറിനെതിരെ നിലകൊണ്ട നോർത്തേൺ െഎറിഷ് പാർ ട്ടി അവിശ്വാസപ്രമേയത്തിൽ മേയ്യെ പിന്തുണക്കുമെന്ന് അറിയിച്ചു. കൺസർവേറ്റിവ് പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളും പിന്തുണക്കും. അവിശ്വാസപ്രമേയം മേയ് അതിജീവിക്കുമെന്നാണ് വിലയിരുത്തൽ. മേയ് അവിശ്വാസപ്രമേയം മറികടക്കുമെന്ന് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
പരാജയപ്പെട്ടാൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങും. അതല്ലെങ്കിൽ കരാറില്ലാതെ നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകും. ബ്രിട്ടന് കനത്ത തിരിച്ചടിയാവുമത്. പരാജയപ്പെട്ടാൽ സർക്കാറിന് 14 ദിവസംകൂടി അനുവദിക്കും. എന്നിട്ടും പാർലമെൻറിൽ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ രാജ്യം െപാതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 25 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. യഥാർഥത്തിൽ 2022ലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ബ്രെക്സിറ്റ് വോെട്ടടുപ്പിലെ പരാജയത്തിനിടയിലും ഡോളറിനെതിരായ വിനിമയത്തിൽ പൗണ്ടിെൻറ വിലയുയർന്നത് ആശ്ചര്യമായി.
202നെതിരെ 432 വോട്ടുകൾക്കാണ് പാർലമെൻറിൽ ബ്രെക്സിറ്റ് കരാർ പരാജയപ്പെട്ടത്. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെയാണ് കനത്ത തിരിച്ചടി. അതിനിടെ, ബ്രെക്സിറ്റ് കരാറിന്മേൽ വീണ്ടും ചർച്ചക്ക് അവസരമുണ്ടെന്ന് യൂേറാപ്യൻ യൂനിയനിലെ പ്രബലകക്ഷിയായ ജർമനി അഭിപ്രായപ്പെട്ടു. ബ്രിട്ടൻ ആവശ്യപ്പെടുന്നപക്ഷം ബ്രെക്സിറ്റ് നടപടികൾ ൈവകിപ്പിക്കാൻ ഇ.യു തയാറാകുമെന്ന് ഫ്രാൻസും വ്യക്തമാക്കി.
പുതിയ കരാറിനു മുതിരാതെ ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തുന്നതാണ് ഉചിതമെന്ന് മുൻ ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങുന്നതിെൻറ പ്രചാരകനായിരുന്ന നൈജൽ ഫറാഷ് അഭിപ്രായപ്പെട്ടു. 71 എം.പിമാർ രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനയെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. അവിശ്വാസപ്രമേയം അതിജീവിച്ചാൽ ബദൽ പദ്ധതിയുമായി അടുത്തയാഴ്ച പാർലമെൻറിലെത്തുമെന്ന് മേയ് പറഞ്ഞു. രണ്ടു പോംവഴികളാണ് മുന്നിലുള്ളതെന്ന് സൂചിപ്പിച്ചിരുന്നു. ഒന്ന് കരാർ അംഗീകരിക്കുക, അല്ലെങ്കിൽ ആർട്ടിക്കിൾ 50 റദ്ദാക്കുക(അതായത്, യൂറോപ്യൻ യൂനിയനിൽ തുടരുക). ഹിതപരിശോധനയുടെ ഫലം നടപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന അർഥംകൂടിയുണ്ട് അതിന്. 2016 ജൂണിലാണ് യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തു പോകുന്നതിനെ അനുകൂലിച്ച്(ബ്രെക്സിറ്റ്) ബ്രിട്ടീഷ് ജനത വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.