ലണ്ടൻ: വിദ്യാർഥിക്ക് വിസ നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് ബ്രിട്ടൻ. വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പാർലമെൻറ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതേ സമയം, വിസ ഇളവിനായി തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇന്ത്യയെ ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടില്ല.
ബ്രിട്ടീഷ് യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതിനായി വിദ്യാർഥികൾക്ക് ടയർ 4 വിസയിലാണ് രാജ്യം ഇളവ് അനവദിച്ചിരിക്കുന്നത്. യു.എസ്, കാനഡ, ന്യൂസിലൻഡ്, ചൈന, ബഹ്റൈൻ, സെർബിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇൗ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസം, ഭാഷ, സാമ്പത്തികമായ പരിശോധനകൾ ഇളവുണ്ടാകും.
ബ്രിട്ടെൻറ പ്രധാനപ്പെട്ട വ്യവസായിക പങ്കാളികളിലൊരാളായ ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.