പല്‍മീറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ഡമസ്കസ്: പൗരാണിക നഗരമായ സിറിയയിലെ പല്‍മീറ തിരിച്ചുപിടിച്ചതായി സിറിയന്‍ സര്‍ക്കാര്‍ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെയും സഖ്യസേനയുടെയും സഹായത്തോടെയാണ് നഗരം തിരിച്ചുപിടിച്ചിരിക്കുന്നത്. നേരത്തെ നഗരത്തില്‍നിന്ന് ഐ.എസ് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സിറിയന്‍ സൈന്യത്തിന് മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇത് രണ്ടാം തവണയാണ് പല്‍മീറയില്‍നിന്ന് ഐ.എസിന് പിന്‍വാങ്ങേണ്ടി വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നഗരം ഐ.എസ് രണ്ടാംതവണ പിടിച്ചടക്കിയത്. മാസങ്ങള്‍ക്കുമുമ്പ് സിറിയന്‍ സൈന്യം മോചിപ്പിച്ച പ്രദേശം ഐ.എസ് പിടിച്ചെടുക്കുകയായിരുന്നു. രണ്ട് പ്രാവശ്യമായി നഗരം പിടിച്ചെടുത്ത ഐ.എസ് നിരവധി ചരിത്രസ്മാരകങ്ങള്‍ നശിപ്പിച്ചതായാണ് കണക്ക്.

Tags:    
News Summary - palmyra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.