ട്രംപ്​ എലിസബത്ത്​ രാജ്ഞിയെ വെയിലത്ത്​ കാത്തു നിർത്തിയത്​ മിനിറ്റുകളോളം

ലണ്ടൻ: യു.എസ്​ പ്രസിഡണ്ട്​ ഡോണൾഡ്​ ട്രംപി​​​​െൻറ ഇംഗ്ലണ്ട് സന്ദർശനത്തിൽ പ്രോ​േട്ടാകോൾ ലംഘനം.​ എലിസബത്ത്​ രാജ്ഞിയുമായി ബ്രിട്ടനിലെ വിൻറ്​സോറിൽ നടന്ന​ കുടിക്കാഴ്​ചയിലാണ്​ ട്രംപ്​ പ്രോ​േട്ടാകോൾ ലംഘിച്ചത്​. 
 

ട്രംപ്​ കൂടിക്കാഴ്​ചക്ക്​ എത്താൻ വൈകിയതോടെ മിനിറ്റ​ുകളോളമാണ്​ 92കാരിയായ എലിസബത്ത് രാജ്ഞിക്ക്​ പൊരിവെയിലിൽ കാത്തു നിൽക്കേണ്ടി വന്നത്​. അൽപസമയത്തിനു ശേഷം എത്തിയ ട്രംപ്​ രാജ്ഞിയെ തല കുനിച്ച്​ ബഹുമാനം പ്രകടിപ്പിക്കുന്നതിനു പകരം ഹസ്തദാനം ചെയ്​തതും വിമർശനത്തിനിടയാക്കി. ട്രംപി​​​​െൻറ പത്​നി മെലാനിയയ​ും രാജ്ഞിയെ ഹസ്​തദാനം ചെയ്​താണ്​ ആദരവ്​ പ്രകടിപ്പിച്ചത്​. 
 

ഇതേതുടർന്ന്​ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നിശിത വിമർശനമാണുയർന്നത്​. ഇതു കൂടാതെ സേനയുടെ ഗാർഡ്​ ഒാഫ്​ ഹോണർ സ്വീകരിക്കുന്നതിനായി രാജ്​ഞിയോടൊപ്പം നടന്നു നീങ്ങുമ്പോൾ ട്രംപ്​ രാജ്​ഞിയെ മറികടന്ന് ഏറെ മുമ്പിൽ നടന്നതും വിമർശനത്തിനിടയാക്കി.  ട്രംപി​​​​െൻറ പ്രവൃത്തിയെ മര്യാദയില്ലായ്​മയും ധാർഷ്​ട്യവുമായാണ്​ സമൂഹ മാധ്യമങ്ങളിൽ വിലയിരുത്തുന്നത്​.

Full View

Tags:    
News Summary - Trump Keeps Queen Elizabeth Waiting for Tea, Follows it Up With Other Protocol Breaches-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.