ലണ്ടൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ രൂപസാദൃശ്യമുള്ള, കാർട്ടൂൺ കഥാപാത്രത്തിെൻറ മാതൃകയിൽ തയാറാക്കിയ ആറടി ഉയരമുള്ള കൂറ്റൻ ബലൂണിപ്പോൾ ലോകത്തിെൻറ ചർച്ചാവിഷയം. 16000 പൗണ്ട് ചെലവിൽ (ഏകദേശം 15 ലക്ഷം രൂപ) ആണ് കോമാളിച്ചിരിയോടെ ഉള്ള ഇൗ ബലൂൻ നിർമിച്ചിരിക്കുന്നത്. ലോകെത്ത പുച്ഛക്കുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ഇൗ ബലൂണെന്ന് അതിനുപിന്നിൽ പ്രവർത്തിച്ച ലിയോ മുറെ പറഞ്ഞു. ട്രംപിെൻറ നയങ്ങൾക്ക് അതേതരത്തിൽ മറുപടി നൽകുന്ന ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ഒരു യു.എസ് പ്രസിഡൻറും നേരിടാത്ത പ്രതിഷേധങ്ങളാണ് ബ്രിട്ടനിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ അരങ്ങേറിയത്. ലണ്ടനിൽ ട്രംപ് വിമാനമിറങ്ങിയതു തന്നെ പ്രതിഷേധക്കാരുടെ നടുവിലേക്കാണ്. ലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയിൽ പെങ്കടുക്കുന്നത്. വെസ്റ്റ്മിനിസ്റ്ററിലെ പാർലമെൻറ് മന്ദിരത്തിനു സമീപമാണ് യു.എസ് പതാകക്കൊപ്പം ബലൂൺ ഉയർത്തിയത്. ലണ്ടൻ മേയർ സാദിഖ് ഖാനും പ്രതിഷേധത്തെ നിശ്ശബ്ദമായി പിന്തുണക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ജറമി കോർബിനും സന്ദർശനത്തോട് എതിർപ്പാണ്. എന്നാൽ, ട്രംപിനെ അനുകൂലിക്കുന്ന നൈജൽ ഫറാഷും മറ്റും ഈ പ്രതിഷേധത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.