ലണ്ടൻ: ബ്രിട്ടനിൽ ജൂൺ എട്ടിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ നിലവിലെ ബ്രെക്സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി. പാർട്ടി അധികാരത്തിലെത്തിയാൽ െബ്രക്സിറ്റിലെ നിലവിലെ വ്യവസ്ഥകൾ ലഘൂകരിച്ചുള്ള െബ്രക്സിറ്റ് നയമാണ് സ്വീകരിക്കുക. ഇ.യുമായി സഹകരിച്ചുള്ള നടപടികൾക്കാണ് മുൻഗണന.
ബ്രിട്ടനിൽ നിലവിലുള്ള ഇ.യു പൗരന്മാരെ തുടരാൻ അനുവദിക്കുമെന്നും ഏകീകൃത യൂറോപ്യൻ വിപണിയിലും കസ്റ്റംസ് യൂനിയനിലും നിലനിൽക്കാനുമുള്ള ചർച്ചകൾക്കാകും മുൻ തൂക്കമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ബ്രെക്സിറ്റ് മന്ത്രി സർ കിയർ സ്റ്റാമർ വ്യക്തമാക്കി.
30 ലക്ഷം ഇ.യു പൗരന്മാർ ബ്രിട്ടനിൽ കഴിയുന്നുണ്ട്. അതുപോലെ 12 ലക്ഷം ബ്രിട്ടീഷ് പൗരന്മാർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ സുരക്ഷയും ഉറപ്പുവരുത്തും.
ഒപ്പം 1972ലെ യൂറോപ്യൻ കമ്മീഷൻ നിയമത്തെ മറികടക്കാൻ സർക്കാർ പാസാക്കിയ പുതിയ നിയമം (ഗ്രേറ്റ് റിപ്പീൽ ബില്ല്) ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതായത് ബ്രെക്സിറ്റിനായി മേയുടെ പദ്ധതികളിൽനിന്ന് തികച്ചും ഭിന്ന രീതിയിലുള്ള നടപടിക്രമങ്ങളാവും അവലംബിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.