ട്രിപളി: ആഭ്യന്തര സംഘർഷം രൂക്ഷമായ ലിബിയയിൽ വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസ ഭ രക്ഷാസമിതി. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിയുകയും കഴിഞ്ഞദിവ സം അഭയാർഥി കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതേ ാടെയാണ് അടിയന്തര യോഗം ചേർന്ന് യു.എൻ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിർത്താൻ ആവശ്യപ്പെട്ടത്.
യു.എൻ മുൻകൈയെടുത്ത് രൂപവത്കരിച്ച ഗവൺമെൻറ് ഓഫ് നാഷനൽ അക്കോഡും (ജി.എൻ.എ) ദേശീയ സൈന്യാധിപനായിരുന്ന ഖലീഫ ഹഫ്താറിെൻറ മിലീഷ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് ലിബിയയിൽ സ്ഥിതിഗതികൾ വഷളാക്കിയത്. രാജ്യത്തിെൻറ കിഴക്കും തെക്കും ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹഫ്താറിെൻറ സംഘം തലസ്ഥാനമായ ട്രിപളി ജി.എൻ.എയിൽനിന്ന് പിടിക്കാൻ ഏപ്രിൽ മുതൽ ആക്രമണം ശക്തമാക്കിയതാണ് സംഘർഷത്തിെൻറ കാരണം. ഇതിനെത്തുടർന്ന് മൂന്നു മാസത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും 5000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യു.എന്നിെൻറ കണക്ക്. ഒരു ലക്ഷത്തോളം പേർ പലായനം ചെയ്തു.
ട്രിപളി നഗരത്തിെൻറ പ്രാന്തപ്രദേശമായ തജൗറയിൽ ജി.എൻ.എയുടെ നിയന്ത്രണത്തിൽ അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ആറു കുട്ടികളടക്കം 53 പേർ കൊല്ലപ്പെട്ടിരുന്നു. ഹഫ്താറിെൻറ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ജി.എൻ.എ ആരോപിക്കുന്നത്. 20 സ്ത്രീകളും നാലു കുട്ടികളുമടക്കം 350 ഓളം അഭയാർഥികൾ കേന്ദ്രത്തിൽ തടവിലാണെന്നും റിപ്പോർട്ടുണ്ട്. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പാശ്ചാത്യ ശക്തികൾ ഭിന്നാഭിപ്രായമുള്ളവരാണെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ബ്രിട്ടൻ ഹഫ്താറിെൻറ സംഘത്തെ എതിർക്കുേമ്പാൾ യു.എസും റഷ്യയും മനസ്സുതുറന്നിട്ടില്ല. ഗൾഫ് രാജ്യങ്ങളും വിവിധ തട്ടിലാണ്.
42 വർഷം ഏകാധിപതിയായി രാജ്യം ഭരിച്ച മുഅമ്മർ ഗദ്ദാഫി 2011ൽ അലയടിച്ച ജനകീയ പ്രക്ഷോഭത്തിനൊടുവിൽ കൊല്ലപ്പെട്ടതോടെ വിവിധ മിലീഷ്യകളുടെ നിയന്ത്രണത്തിലായ ലിബിയ വീണ്ടും സംഘർഷഭൂമിയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.