സിറിയ: യു.എസ് സഖ്യസേനയുടെ 11 ആക്രമണങ്ങളില്‍ 300 മരണം –ആംനസ്റ്റി

ബൈറൂത്: സിറിയയിലെ മന്‍ജിബില്‍  യു.എസ് സഖ്യസേനയുടെ 11 വ്യോമാക്രമണങ്ങളില്‍ 300 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍.
ഐ.എസിന്‍െറ പേരില്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. സഖ്യസേനയുടെ പിന്തുണയോടെ പോരാട്ടം തുടരുന്ന ഇറാഖിലെ മൂസിലില്‍ 10 ലക്ഷം സിവിലിയന്മാര്‍ കുടുങ്ങിക്കിടക്കുകയാണെന്നും സംഘം മുന്നറിയിപ്പ് നല്‍കി.

2014ല്‍ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയതുമുതല്‍ ഇറാഖിലും സിറിയയിലുമായി 55 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് യു.എസ് പുറത്തുവിട്ട കണക്ക്.
എന്നാല്‍, കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിയുമെന്നാണ് മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങളുടെ റിപ്പോര്‍ട്ട്.
യു.എസ് സഖ്യസേനയെ കൂടാതെ സിറിയന്‍ സൈന്യവും റഷ്യയും ഐ.എസും സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതായി ആംനസ്റ്റി ചൂണ്ടിക്കാട്ടി.

Tags:    
News Summary - US army attack 300 death in syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.