ന്യൂയോർക്: കഴിഞ്ഞ വർഷം ഒക്ടോബർ- ഡിസംബർ കാലയളവിൽ സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് 130 കോടി വ്യാജ അക്കൗണ്ടുകൾ അടച്ചുപൂട്ടി. കമ്പനി വാർത്ത കുറിപ്പിലാണ് ഇത് പങ്കുവെച്ചത്. കോവിഡ്-19, കോവിഡ് വാക്സിൻ എന്നിവയുമായി ബന്ധപ്പെട്ട 1.2 കോടി ഉള്ളടക്കങ്ങളും ഇതേ കാലയളവിൽ നീക്കം ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങളെന്ന് വിദഗ്ധർ വ്യക്തമാക്കിയവയാണ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ 2020 അവസാന പാദത്തിൽ ശരാശരി 280 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.