അങ്കാറ: അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനിടെ ഫലസ്തീനിലെ ഏറ്റവും വലിയ രണ്ട് സംഘടനകളായ ഫത്ഹും ഹമാസും ഒത്തുതീർപ്പിലെത്തി. തുർക്കിയിൽ നടന്ന ചർച്ചയിലാണ് വെസ്റ്റ് ബാങ്കിൽ അധികാരത്തിലുള്ള ഫത്ഹും ഗസ്സയിൽ ഭരണത്തിലുള്ള ഹമാസും ധാരണയിലെത്തിയത്.
ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യയും ഒത്തുതീർപ്പ് അംഗീകരിച്ചു. ആറു മാസത്തിനകം ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. 2006നുശേഷം ആദ്യമാണ് ഫലസ്തീനിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് അട്ടിമറി വിജയം നേടുകയായിരുന്നു. ഇപ്രാവശ്യം ഞങ്ങൾ യഥാർഥ പരിഹാരത്തിലെത്തിയതായി ഹമാസിെൻറ മുതിർന്ന നേതാവ് സാലിഹ് അൽ അറൗറി പറഞ്ഞു.
ഭിന്നിപ്പ് ദേശീയ ലക്ഷ്യത്തെ ബാധിക്കുമെന്നും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജറൂസലം, ഉപരോധത്തിലുള്ള ഗസ്സ എന്നിവിടങ്ങളിൽ അടക്കം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഫത്ഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സം അൽ അഹ്മദ് പറഞ്ഞു. ജറൂസലം ഉൾപ്പെടുത്താതെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്തംബൂളിൽ രണ്ടു ദിവസമായി ഹമാസും ഫത്ഹും തമ്മിൽ നടന്ന ചർച്ചകളിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ ധാരണയിലെത്തിയതായും ദേശീയ െഎക്യം ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും തയാറാണെന്നും ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.