ഫൈസർ വാക്​സിന്​ പൂർണ്ണ അംഗീകാരം നൽകി യു.എസ്​

വാഷിങ്​ടൺ: ​​ഫൈസർ-ബയോടെക്​ വാക്​സിന്​ പൂർണ്ണ അംഗീകാരം നൽകി യു.എസ്​. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അംഗീകാരം നൽകിയത്​. 16 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാനാണ്​ അനുമതി. ഇതിനൊപ്പം 12 മുതൽ 15 വയസ്​ വരെ പ്രായമുള്ള ക​ുട്ടികൾക്ക്​​ അടിയന്തര ഉപയോഗത്തിനും ഫൈസറിന്‍റെ വാക്​സിൻ ഉപയോഗിക്കാം.

കോവിഡിനെതിരായ പോരാട്ടാത്തിൽ നിർണായക മുന്നേറ്റമാണിത്​. ഇതോട്​ കൂടി വാക്​സിൻ സ്വീകരിക്കാൻ ജനങ്ങൾക്ക്​ കൂടുതൽ ആത്​മവിശ്വാസമുണ്ടാവുമെന്നാണ്​ പ്രതീക്ഷ. മറ്റ്​ വാക്​സിനുകൾ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയിട്ടുണ്ടെന്ന്​ എഫ്​.ഡി.എ കമീഷണർ ജാനറ്റ്​ വുഡ്​കോക്ക്​ പറഞ്ഞു.

ലക്ഷക്കണക്കിനാളുകൾ ഫൈസർ വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​. യു.എസ്​ ഔദ്യോഗികമായി വാക്​സിന്​ അംഗീകാരം നൽകു​ന്നതോടെ വാക്​സിൻ സ്വീകരിച്ചവർക്ക്​ കൂടുതൽ ആത്​മവിശ്വാസമുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും യു.എസ്​ അധികൃതർ വ്യക്​തമാക്കി. കഴിഞ്ഞ ഡിസംബർ മുതൽ തന്നെ ഫൈസർ വാക്​സിന്​ അമേരിക്ക അംഗീകാരം നൽകി.

Tags:    
News Summary - FDA grants full approval to Pfizer-BioNTech Covid-19 vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.