കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയിൽ നിന്ന് കാൽ വഴുതി വീണ് അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചു. നേപ്പാളിലെ 8,167 മീറ്റർ ഉയരമുള്ള ധൗളഗിരി കൊടുമുടി കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് മുതൽ ഇവരെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച റെസ്ക്യൂ ഹെലികോപ്റ്റർ വഴി തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കാഠ്മണ്ഡു ആസ്ഥാനമായ ഐ ആം ട്രക്കിങ് ആൻഡ് എക്സ്പെഡിഷൻസ് ടീമിലെ പെംബ ജങ്ബു ഷേർപ പറഞ്ഞു.
പർവതാരോഹകരിൽ രണ്ടുപേർ കൊടുമുടിയുടെ മുകളിൽ എത്തിയിരുന്നു. മൂന്നുപേർ കൊടുമുടിയുടെ ഉയരത്തിലേക്ക് എത്താനാകാതെ മടങ്ങി. തുടർന്ന് ഇവരും ബേസ് ക്യാമ്പിലെ ടീം അംഗങ്ങളും തമ്മിലുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങൾ താഴെയെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. സീസണല്ലാത്തതിനാൽ മലനിരകളിൽ തിരക്ക് കുറവാണ്. പെർമിറ്റ് ഫീസും കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.