രോഗ ബാധിതനായ ജിമ്മി കാർട്ടറുടെ തുടർ ചികിത്സ ഇനി വീട്ടിൽ

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർക്ക് തുടർ ചികിത്സ ഇനി വീട്ടിൽ നൽകും. 98 കാരനായ കാർട്ടറിന് കരളിലേക്കും തലച്ചോറിലേക്കും പടരുന്ന മെലനോമ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. എട്ടു വർഷം രോഗം കണ്ടെത്തിയത്. ആശുപത്രിയിൽ കൂടുതൽ ചികിത്സ തേടുന്നതിനു പകരം ശേഷിക്കുന്ന സമയം കുടുംബത്തോടൊപ്പം വീട്ടിൽ ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് കാർട്ടർ സെന്റർ അറിയിച്ചു.

ജീവിച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജിമ്മി കാർട്ടർ. അതോടൊപ്പം അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച മുൻ പ്രസിഡന്റു കൂടിയാണ് അദ്ദേഹം.

1977 മുതല്‍ 1981 വരെയാണ് ജിമ്മി കാർട്ടർ യു.എസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചത്. പാവപ്പെട്ടവരുടെ സഹായത്തിനു വേണ്ടിയായിരുന്നു അത്. 2002ല്‍ ജിമ്മി കാർട്ടർക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 90ാം വയസ്സിലും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന കാര്‍ട്ടര്‍ 2020 വരെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വീടുകള്‍ നിർമിക്കുന്നതിന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നാലായിരത്തിലേറെ വീടുകളാണ് കാര്‍ട്ടര്‍ നിര്‍മിച്ചു നല്‍കിയത്.

Tags:    
News Summary - Former US President Jimmy Carter to receive hospice care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.