യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയിലെ ഉല്‍പന്ന വില്‍പനയും സേവനവും നിർത്തി ആഗോള ടെക് കമ്പനികൾ
റഷ്യയിൽ വിൽപനയോ മറ്റ് സേവനങ്ങളോ നിർത്തിയ കമ്പനികൾ
സാംസങ്: വെള്ളിയാഴ്ച മുതൽ റഷ്യയിലേക്കുള്ള ഫോൺ, ചിപ് കയറ്റുമതി സാംസങ് താൽക്കാലികമായി നിർത്തി.
ആപ്പിൾ: റഷ്യയിൽ ഉൽപന്ന വിൽപനയും സേവനവും നിർത്തി. ആപ്പിൾ പേ സേവന നിയന്ത്രണം ഏർപ്പെടുത്തി. യുക്രെയ്‌നിലെ ചില ആപ്പിൾ മാപ്‌സ് ഫീച്ചറുകൾ പ്രവർത്തനരഹിതവുമാക്കി.
മൈക്രോസോഫ്റ്റ്: വിൻഡോസ് നിർമാതാക്കൾ റഷ്യയിൽ ഉൽപന്ന വിൽപനയും സേവനങ്ങളും താൽക്കാലികമായി നിർത്തി.
ഗൂഗ്ൾ: റഷ്യക്കാർക്ക് ഗൂഗ്ൾ ഉപയോഗിക്കാനാവുമെങ്കിലും പരസ്യ വ്യാപാരം പൂർണമായി നിർത്തി.
സ്‌നാപ്ചാറ്റ്: റഷ്യ, ബെലറൂസിലേക്കുള്ള പരസ്യ കച്ചവടം നിർത്തി. ആശയവിനിമയ സേവനം തുടരുന്നു.
എയർ ബിഎൻബി: റഷ്യയിലെയും ബെലറൂസിലെയും വാടക മുറി, കെട്ടിട സേവനങ്ങൾ താൽക്കാലികമായി നിർത്തി.
നിന്റെൻഡോ: വിഡിയോ ഗെയിം കമ്പനി സേവനം റഷ്യൻ ഉപയോക്താക്കൾക്ക് ലഭ്യമല്ല.
ഇലക്ട്രോണിക് ആർട്സ്: ഫിഫ ഫ്രാഞ്ചൈസി അടക്കമുള്ള ജനപ്രിയ വിഡിയോ ഗെയിമുകളുടെ നിർമാതാവ് റഷ്യയിലും ബെലറൂസിലും ഉള്ളടക്ക വിൽപന നിർത്തി.
ഇന്റൽ: റഷ്യയിലെയും ബെലറൂസിലെയും ഉപഭോക്താക്കൾക്ക് ചിപ്പുകൾ ഉൾപ്പെടെയുള്ള കയറ്റുമതികൾ താൽക്കാലികമായി നിർത്തി.
നെറ്റ്ഫ്ലിക്സ്: ഓൺലൈൻ സ്ട്രീമിങ് ഭീമൻ റഷ്യയിലെ എല്ലാ പ്രോജക്ടുകളും താൽക്കാലികമായി നിർത്തി. ഡിസ്നി, സോണി പിക്ചേഴ്സ്, വാർണർ ബ്രദേഴ്സ്, പാരാമൗണ്ട്, യൂനിവേഴ്സൽ എന്നിവ റഷ്യയിലെ എല്ലാ തിയറ്റർ റിലീസുകളും നിർത്തി. ബി.എം.ഡബ്ല്യു, ഫോർഡ്, ജി.എം, ഹോണ്ട, വോൾവോ, ഫോക്സ്‍വാഗൺ, ഹാർലി ഡേവിഡ്സൺ, ജാഗ്വാർ , ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, ഡെയിംലർ ട്രക്ക് എന്നീ വാഹന നിർമാതാക്കൾ റഷ്യയിലേക്കുള്ള കയറ്റുമതിയും പ്രവർത്തനവും അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.