ജറൂസലം: ഒന്നര പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് ഫലസ്തീൻ കക്ഷികൾ യോഗം ചേരാനിരിക്കെ, തെരഞ്ഞെടുപ്പ് നീട്ടി വെക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ഹമാസ്.
പരാജയഭീതിയിലുള്ള ഭരണകക്ഷി ഫത്താഹ് പാർട്ടിക്കും പാർട്ടി തലവനും ഫലസ്തീൻ പ്രസിഡൻറുമായ മഹ്മൂദ് അബ്ബാസിനും തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ താൽപര്യമുള്ളതിനാലാണ്, എതിർപ്പ് അറിയിച്ച് ഹമാസ് രംഗത്തുവന്നത്.
കിഴക്കൻ ജറൂസലമിൽ വോട്ടിങ്ങിന് ഇസ്രായേൽ അനുമതി ഉണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂ എന്നാണ് മഹ്മൂദ് അബ്ബാസിെൻറയും അദ്ദേഹത്തെ അനുകൂലിക്കുന്ന കക്ഷികളുടെയും നിലപാട്. തെരഞ്ഞെടുപ്പിൽ ഹമാസിന് ഏറെ വിജയസാധ്യത കൽപിക്കപ്പെടുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.