ലണ്ടനിലെ ഡബ്ലിയു.എച്ച് സ്മിത് പുസ്തക ശാലയിൽ നിന്ന് ഹാരി രാജകുമാരന്റെ പുസ്തകം വാങ്ങിയ യുവതിയുടെ ചിത്രം എടുക്കുന്നവർ

ഹാരിയുടെ പുസ്തകം പുറത്തിറങ്ങി; വമ്പൻ ഹിറ്റ്

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ പടലപ്പിണക്കങ്ങളും വംശീയതയും അധികാര ദുർവിനിയോഗവും അടക്കം നിരവധി കാര്യങ്ങൾ വിവരിക്കുന്ന ഹാരി രാജകുമാരന്റെ ഓർമക്കുറിപ്പ് ‘സ്പെയർ’ ഔദ്യോഗികമായി വിപണിയിലെത്തി. ബ്രിട്ടനിലടക്കം വൻ തിരക്കാണ് പുസ്തകം വാങ്ങാൻ അനുഭവപ്പെട്ടത്. പല പുസ്തക വിൽപന കടകളും അർധരാത്രി വരെ തുറന്നിരുന്നാണ് പുസ്തകം വിൽപന നടത്തിയത്.

നിരവധി പുസ്തകശാലകൾക്കു മുന്നിൽ നീണ്ട നിരയും രൂപപ്പെട്ടു. പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഹിറ്റാണ് പുസ്തകമെന്ന് പ്രസാധകരായ വാട്ടർ സ്റ്റോൺസ് വ്യക്തമാക്കി. യു.കെയിൽ ആമസോണിന്റെ പട്ടികയിലും ബെസ്റ്റ് സെല്ലറുകളിൽ ഒന്നാം സ്ഥാനത്താണ് ‘സ്പെയർ’.

അതേസമയം, പുസ്തകം ഔപചാരികമായി വിപണിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ് സ്പെയിനിൽ വ്യാജ പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു. 410 പേജുള്ള പുസ്തകം ലോകത്ത് 16 ഭാഷകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്.ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അപചയത്തിന്റെ കഥകൾകൂടി ‘സ്പെയറി’ലൂടെ ഹാരി രാജകുമാരൻ പറയുന്നുണ്ട്.

പിതാവായ ചാൾസിനോട് പുനർവിവാഹം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്, മാതാവ് ഡയാന രാജകുമാരിയുടെ അപകട മരണം സൃഷ്ടിച്ച വേദന, സഹോദരൻ വില്യം രാജകുമാരനുമായുള്ള സംഘർഷങ്ങൾ, മേഗനുമായുള്ള വിവാഹത്തിന്റെ പേരിൽ രാജകുടുംബത്തിൽനിന്ന് നേരിട്ട പ്രയാസങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

Tags:    
News Summary - Harry's book is out; Big hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.