ഹവാന: വൈദ്യുതി വിതരണം മുടങ്ങിയതോടെ വീണ്ടും ഇരുട്ടിലായി ക്യൂബ. വെള്ളിയാഴ്ച രാത്രി മുതലാണ് രാജ്യത്ത് വൈദ്യുതി വിതരണം അവതാളത്തിലായത്. ഇന്റർനെറ്റ് സേവനവും ജലവിതരണവും അടക്കം മുടങ്ങിയതോടെ തലസ്ഥാന നഗരമായ ഹവാനയിലും മറ്റു പ്രവിശ്യകളിലും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു.
ഹവാനയിലെ ഡീസ്മെറോ സബ്സ്റ്റേഷനിലെ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് ഊർജ, ഖനി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷവും ക്യൂബയുടെ വൈദ്യുതി വിതരണ സംവിധാനത്തിൽ വ്യാപക തകരാറുകൾ നേരിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ക്യൂബക്ക് വൻ തിരിച്ചടിയാണ് ഇടക്കിടെയുള്ള വൈദ്യുതി മുടക്കം. ഊർജ പ്രതിസന്ധി നേരിടാൻ രാജ്യത്ത് സോളാർ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.