ബുക്കറസ്റ്റ്: മുൻ കിക്ക് ബോക്സിങ് താരവും സമൂഹമാധ്യമത്തിലെ വിവാദനായകനുമായ ആൻഡ്ര്യൂ ടേയ്റ്റിനെ മനുഷ്യക്കടത്ത് കേസിൽ റുമേനിയൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ പരിശോധന നടത്തിയാണ് അദ്ദേഹത്തെയും സഹോദരൻ ട്രിസ്റ്റനെയും പിടികൂടിയത്. സ്ത്രീകളെ റിക്രൂട്ട് ചെയ്ത് നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ബലാത്സംഗം, കുറ്റകൃത്യത്തിനായി സംഘം രൂപവത്കരിക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രോസിക്യൂഷൻ ടേയ്റ്റിനെതിരെ ചുമത്തിയിട്ടുണ്ട്.
2016ൽ ‘ബിഗ് ബ്രദർ’ ബ്രിട്ടീഷ് ടി.വി ഷോയിൽ സ്ത്രീയെ ആക്രമിച്ചതിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരന്തരം സ്ത്രീവിരുദ്ധ പരാമർശം നടത്തിയും ആൻഡ്ര്യൂ ടേയ്റ്റ് കുപ്രസിദ്ധനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.