'എനിക്കു ശ്വാസംമുട്ടുന്നു'; ഫ്ലോയ്ഡിനു മുമ്പേ നൊമ്പരമായി ബ്രോൺസ്റ്റീൻ; യു.എസിലെ പൊലീസ് ക്രൂരതയുടെ വീഡിയോ

ന്യൂയോർക്: ക്രൂരമായ പൊലീസ് മർദനത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട് യു.എസ്. എഡ്വേഡ് ബ്രോൺസ്റ്റീൻ (38) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2020 മാർച്ചിൽ നടന്ന സംഭവത്തിന്റെ വിഡിയോ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞദിവസം കോടതി നിർദേശിച്ചപ്പോഴാണ് ദാരുണസംഭവം പുറംലോകം അറിഞ്ഞത്.

'എനിക്കു ശ്വാസംമുട്ടുന്നു' എന്നു 12 തവണ ബ്രോൺസ്റ്റീൻ പറയുന്നത് 16 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കേൾക്കാം. വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി മാറിയ ജോർജ് ഫ്ലോയ്‌ഡ് വധക്കേസിന് രണ്ടു മാസം മുമ്പായിരുന്നു സംഭവം. ബ്രോൺസ്റ്റീന്റെ മരണത്തിൽ ഒമ്പതു പൊലീസുകാർക്കെതിരെ കുടുംബം ലോസ് ആഞ്ജലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി മുമ്പാകെ ഹരജി നൽകി. അശ്രദ്ധമായ ഡ്രൈവിങ് ആരോപിച്ച് കാലിഫോർണിയ ഹൈവേ പൊലീസാണ് ബ്രോൺസ്റ്റീനെ തടഞ്ഞത്.

കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ബലമായി രക്തസാമ്പ്ൾ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോഴാണ് പൊലീസ് ബ്രോൺസ്റ്റീനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട്. നിലത്തേക്കു വീഴ്ത്തുകയും ചവിട്ടുകയും ചെയ്തെന്നാണ് ആരോപണം. ഗുരുതരാവസ്ഥയിലായ ബ്രോൺസ്റ്റീനെ രക്ഷിക്കാൻ ഡോക്ടർ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.


Tags:    
News Summary - "I Can't Breathe": Unsealed Video Shows US Man's Death 2 Months Before George Floyd Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.