മോദി ശക്തമായി പ്രതികരിക്കണമെന്ന് യുക്രെയ്ൻ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ൻ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഈഗർ പൊളിഖ ആവശ്യപ്പെട്ടു.

'ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കിയുമായും അടിയന്തരമായി ബന്ധപ്പെടണം' -യുക്രെയ്ൻ അംബാസഡർ പറഞ്ഞു.

'ലോകനേതാക്കളുടെ വാക്കുകൾ എത്രമാത്രം പുടിൻ ശ്രദ്ധിക്കുമെന്ന് അറിയില്ല. പക്ഷേ, മോദിയുടെ നിലപാട് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകൾ കേട്ടാൽ പുടിൻ അതിനേക്കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്യും. അത്തരമൊരു അനുകൂല നിലപാട് ആണ് ഇന്ത്യൻ സർക്കാറിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്' -ഈഗർ പറഞ്ഞു. യുക്രെയ്നിലെ ഇന്ത്യക്കാരുടെ സുരക്ഷ തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - If Modi contacts, Putin would at least think over it: Ukrainian envoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.