വാഷിങ്ടൺ ഡി.സി: കഴിഞ്ഞ വര്‍ഷം യു.എസിൽ പട്ടികളുടെ കടിയേറ്റത് 6000ത്തിലധികം തപാൽ ജീവനക്കാര്‍ക്ക്. യുനൈറ്റഡ് പോസ്റ്റല്‍ സര്‍വിസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പട്ടി കടിച്ചതിന്‍റെ കണക്ക്.
ജൂണ്‍ 12 മുതല്‍ 18 വരെ അമേരിക്കയില്‍ 'ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക്' ആചരിക്കുന്നതിന്‍റെ ഭാഗമായാണ് റിപ്പോർട്ട്.
അക്രമാസക്തമായ നായകളുടെ അക്രമണം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വർധിച്ചുവരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത്. 782 പേരെയാണ് ഇവിടെ പട്ടി കടിച്ചത്. സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73).
കടിയേറ്റ ജീവനക്കാര്‍ അവരുടെ ഇന്‍ച്ച്വറി ക്ലെയിം സൂപ്പര്‍വൈസര്‍ക്ക് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കണക്കുകൾ. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ഇതിനു പുറമെയാണ്.
പട്ടി കടിക്കുന്നതിനെ കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കുന്നതിനും സുരക്ഷിതമായി എങ്ങനെ മെയില്‍ ഡെലിവറി ചെയ്യാമെന്നും 'ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക്' ദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കും. പട്ടികളുടെ ഉടമകള്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.