യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാനുള്ള യു.എൻ പ്രമേയത്തിലെ വോട്ടെടുപ്പിൽ വിട്ടു നിന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭ: യുക്രെയ്നിൽ എത്രയും പെട്ടെന്ന് സമാധാനം സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. യു.എൻ ചാർട്ടറിലെ നിയമങ്ങൾക്കനുസൃതമായി എത്രും പെട്ടെന്ന് യു​ക്രെയ്നിൽ സമാധാനം സ്ഥാപിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരുന്നത്. 193 അംഗ ജനറൽ അസംബ്ലിയിൽ 141 വോട്ടുകൾ പ്രമേയത്തിന് അനുകൂലമായും ഏഴ് വോട്ടുകൾ എതിരായും ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകാനാണ് പ്രമേയം കൊണ്ട് ഉദ്ദേശിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തലിനും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും വഴിയെ ഇരു രാജ്യങ്ങളെയും എത്തിക്കുന്നതിനും വേണ്ട എല്ലാ ശ്രമങ്ങളും നടക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബറിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് ഇന്ത്യ സമാധാനത്തിന്റെയും ചർച്ചയുടെയും ഭാഗത്താണെന്ന് പറഞ്ഞിരുന്നു. അതിന് നേരെ വിരുദ്ധ നിലപാടാണ് കഴിഞ്ഞ ദിവസം ജനറൽ അസംബ്ലിയിൽ സ്വീകരിച്ചത്.

Tags:    
News Summary - India Abstains From UN General Assembly Vote On "Lasting Peace" In Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.