ലബനാനിൽ ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നതായി സൂചന

തെൽ അവിവ്: ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ, ലബനാനിൽ രൂക്ഷമായ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇസ്രായേൽ അധികൃതർ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകൾ, മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, ആയുധ നിർമാണ കേന്ദ്രങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട വിഡിയോ ദൃശ്യം ഇസ്രായേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള കമ്പനികൾ നടത്തുന്ന ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പൊങ്ങച്ചം പറയുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. സമ്പൂർണ യുദ്ധത്തിൽ ഹിസ്ബുല്ല തകർക്കപ്പെടുകയും ലബനാന് മാരകമായി പരിക്കേൽക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Indications that Israel is preparing to attack Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.