തെഹ്റാൻ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) രാജ്യങ്ങളുടെ അടിയന്തിര യോഗം വിളിച്ച് ഇറാൻ. ഹമാസിന് സഹായം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളിയിരുന്നു.
സംഘർഷത്തിനു പിന്നാലെ ആസ്ട്രേലിയ ഫലസ്തീന് നൽകി വരുന്ന സഹായം നിർത്തിവെച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ഗസ്സയിൽ ഒറ്റ രാത്രികൊണ്ട് 74000 പേർ ഭവനരഹിതരായെന്ന് യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി അറിയിച്ചു. സംഘർഷത്തിനു പിന്നാലെ ഇസ്രായേലിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നിരുന്നു.
ഫലസ്തീനിയൻ അധികൃതരുടെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.