ഇറാൻ-പാകിസ്താൻ തർക്കം മുറുകുന്നു; ഇറാനിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ലാഹോർ: കഴിഞ്ഞ ദിവസം രാത്രിയിൽ പാക് അതിർത്തി കടന്ന് ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ കടുത്ത നയതന്ത്ര പ്രതിസന്ധി. ഇറാനിലെ അംബാസഡറെ പാകിസ്താൻ തിരിച്ചുവിളിച്ചു. നാട്ടിൽ സന്ദർശനം നടത്തുന്ന ഇറാൻ പ്രതിനിധിയെ തിരിച്ചുവരാൻ അനുവദിക്കില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്താനിൽ തെക്കു പടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിലെ കോഹെ സബ്സിലാണ് ചൊവ്വാഴ്ച രാത്രി ഇറാൻ ഡ്രോണുകളും മിസൈലുകളും എത്തിയത്. ജെയ്ശെ അദ്ൽ തീവ്രവാദ സംഘടനയുടെ രണ്ടു ശക്തികേന്ദ്രങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നു. ജനുവരി മൂന്നിന് 85 പേരുടെ മരണത്തിനിടയാക്കി ഇറാനിലെ കിർമാനിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് അയൽ രാജ്യങ്ങളിൽ ഇറാൻ വ്യാപക ആക്രമണം നടത്തിയത്. ഐ.എസുമായി ചേർന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായിരുന്നു ഭീകരാക്രമണത്തിനു പിന്നിലെന്ന് ഇറാൻ പറയുന്നു.

ഇറാന്റെ സുരക്ഷ രാജ്യത്തിന് പരമാപ്രധാനമാണെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസിയും കൂട്ടിച്ചേർത്തു. ആദ്യമായാണ് ഇറാൻ പാക് അതിർത്തി കടന്ന് ഇത്ര കടുത്ത ആക്രമണം നടത്തുന്നത്. ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ സംയുക്ത അഭ്യാസം തുടരുന്നതിനിടെയായിരുന്നു നടപടി.

Tags:    
News Summary - Islamabad Expels Iranian Ambassador Following Tehran's Missile Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.