തെൽഅവിവ്: ഇസ്രായേൽ-ഹമാസ് സംഘർഷം രക്തരൂഷിതമായി തുടരുന്നതിനിടെ, സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്തകൾ അതിവേഗം വ്യാപിക്കുന്നു. സായുധ ഫലസ്തീൻ ഗ്രൂപ്പായ ഹമാസ് ശനിയാഴ്ച ഇസ്രായേലിനെ ആക്രമിച്ച് മണിക്കൂറുകൾക്കകം തന്നെ എക്സിലും യൂട്യുബിലും മറ്റു നെറ്റ്‍വർക്കുകളിലും വ്യാജ വീഡിയോകളും ഫോട്ടോകളും സംഘർഷത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും കൊണ്ട് നിറഞ്ഞു.

എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിലും മറ്റും തെറ്റിദ്ധാരണജനകമായതും പഴയതുമായ നിരവധി ഫോട്ടോകളും വിഡിയോകളുമാണ് പ്രചരിക്കുന്നത്. എക്‌സിൽ ഹമാസിന്റെ ഒരു സായുധ പോരാളി തോളിൽ ഘടിപ്പിച്ച റോക്കറ്റ്കൊണ്ട് പീരങ്കിയെ വെടിവക്കുകയും ഒരു ഇസ്രായേലിയെ താഴെയിറക്കുകയും ചെയ്യുന്ന വ്യാജ ക്ലിപ്പ് പ്രചരിച്ചു. സംഘർഷം തുടങ്ങിയ ശേഷം പ്ലാറ്റ്‌ഫോമിൽ 50 ദശലക്ഷത്തിലധികം പോസ്റ്റുകൾ ഉണ്ടെന്ന് തിങ്കളാഴ്ച എക്സ് അറിയിച്ചു. 2021 മുതൽ പ്രചരിക്കുന്ന 10 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുള്ള മറ്റൊരു വിഡിയോയിൽ ഹമാസ് സൈനികരെന്ന വ്യാജേന താലിബാൻ സൈനികരെയാണ് കാണിക്കുന്നത്. ആക്രമണം ആസൂത്രണം ചെയ്യാൻ ഹമാസിന് ഇസ്രായേലിനുള്ളിൽ നിന്ന് സഹായം ലഭിച്ചുവെന്നതാണ് പ്രചരിക്കുന്ന മറ്റൊരു തെറ്റായ വിവരണമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ടെലിഗ്രാമിൽ ആദ്യം പ്രത്യക്ഷപ്പെട്ട ചില വ്യാജ ഫൂട്ടേജുകൾ എക്സിൽ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോ ദൃശ്യം അർമ- 3 എന്ന വീഡിയോ ഗെയിമിൽ നിന്നുള്ളതാണ്. നിരവധിപേർ കമന്റ് ചെയ്ത ഈ വിഡിയോ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. ഇതിന് അരലക്ഷത്തിലധികം കാഴ്‌ചക്കാരുമുണ്ട്.

Tags:    
News Summary - Israel-Hamas Conflict: Fake News Spreads on Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.