ജറൂസലം: അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറ അറബിക് മാധ്യമപ്രവര്‍ത്തക ഗിവാര ബുഡേരിയെ ഇസ്രയേല്‍ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ മാധ്യമപ്രവര്‍ത്തകയെ വിട്ടയക്കുകയായിരുന്നു.
പൊലീസ് വാഹനത്തില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ഗിവാര ബുഡേരി പറഞ്ഞു. അല്‍ ജസീറ ക്യാമറമാന്‍ നബീല്‍ മസ്സവിയുടെ ക്യാമറയടക്കം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജറയില്‍ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയുന്നതിനിടെയായിരുന്നു മാധ്യപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത്. സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.