ടോക്യോ: എട്ടു കോടി ഡോളർ (ഏകദേശം 607 കോടി രൂപ) നൽകി ബഹിരാകാശയാത്ര പുറപ്പെട്ട ജപ്പാനിലെ ശതകോടീശ്വരൻ യുസാകു മീസാവയും സഹയാത്രികരും 12 ദിവസത്തെ ആകാശയാത്ര വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി.
ഓൺലൈൻ ഫാഷൻ വ്യവസായി മീസാവ, സഹായി യോസോ ഹിരാനോ എന്നിവർക്കൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ മിസുർകിയും ചേർന്നാണ് സോയൂസ് എം.എസ്-20ലേറി യാത്ര പുറപ്പെട്ടിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ദിവസങ്ങളോളമുള്ള വാസം വിശദീകരിച്ച് യൂട്യൂബിൽ തന്നെ പിന്തുടരുന്നവർക്കായി മീസാവ വിഡിയോ തയാറാക്കിയിരുന്നു.
കസാഖ്സ്താനിലെ പുൽപ്രദേശത്ത് വിജയകരമായി തിരിച്ചിറക്കം പൂർത്തിയാക്കിയതോടെ റഷ്യയും ബഹിരാകാശ ടൂറിസത്തിലേക്ക് ചുവടുവെക്കുന്നതിനാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.