ഇസ്ലാമാബാദ്: പാകിസ്താന്റെ 29ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഫായിസ് ഈസ സത്യപ്രതിജ്ഞ ചെയ്തു. ഇസ്‌ലാമാബാദിലെ ഐവാൻ-ഇ-സദറിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആരിഫ് അൽവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ, മുൻ ചീഫ് ജസ്റ്റിസുമാരായ ഇഫ്തിഖർ ചൗധരി, തസ്സാദുഖ് ജിലാനി, കരസേനാ മേധാവി അസിം മുനീർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 2024 ഒക്ടോബർ 25 വരെ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി തുടരാം.
ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ജസ്റ്റീസ് ഫായിസ് ഈസ ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവും തുടർന്ന് കേസും ഉണ്ടായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ അധികാരം കുറയ്ക്കുന്ന നിയമവുമായി ബന്ധപ്പെട്ട കോടതി സ്ഥാപിക്കുക എന്നതാണ് ചീഫ് ജസ്റ്റിസിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പുതിയ കോടതി നിർമ്മാണവുമായി ബന്ധപ്പെട്ട വാദം തിങ്കളാഴ്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.