ഉന്നത ജനറലിനെ കിം ജോങ് ഉൻ പുറത്താക്കി; ഉത്തരകൊറിയ യുദ്ധത്തിനൊരുങ്ങുന്നതായി സൂചന

സോൾ: ഉത്തരകൊറിയ യുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ മുതിർന്ന സൈനിക ജനറലിനെ പുറത്താക്കി. ചീഫ് ജനറൽ സ്റ്റാഫ് ആയിരുന്ന പാക് സു ഇൽ ആണ് പുറത്തായത്. പ്രതിരോധ മന്ത്രി കൂടിയായ ജനറൽ രി യോങ് ജിൽ ആണ് പകരക്കാരൻ. രി യോങ് ജിൽ പ്രതിരോധ മന്ത്രിസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആയുധങ്ങളുടെ ഉൽപ്പാദനവും വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ചേർന്ന ​ഉന്നതതല യോഗത്തിനിടെ, ശത്രുക്കളെ നേരിടേണ്ടി അനിവാര്യമാണെന്ന് കിം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു രാജ്യത്തെയും കിം പേരെടുത്ത് പരാമർശിച്ചിരുന്നില്ല. ഏറ്റവും പുതിയ ആയുധങ്ങൾ ഉപയോഗിച്ച് പരി​ശീലനം നടത്തണമെന്നും കിം നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞാഴ്ച രാജ്യത്തെ ആയുധ നിർമാണ ഫാക്ടറികളിൽ കിം സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Kim Jong un fires North Korea’s top general and calls for weapons production boost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.