രാജ്യം പട്ടിണിയിൽ വലയുമ്പോൾ കിം ജോങ് ഉന്നിന്റെ മകൾ ധരിച്ചത് രണ്ട് ലക്ഷം രൂപയുടെ ജാക്കറ്റ്

വാഷിങ്ടൺ: ഉത്തരകൊറിയ പട്ടിണിയിൽ വലയുമ്പോൾ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ ധരിച്ചത് രണ്ട് ലക്ഷത്തിന്റെ ജാക്കറ്റെന്ന് ആക്ഷേപം. മാർച്ച് 16ന് നടത്തിയ മിസൈൽ പരീക്ഷണത്തിന്റെ വേദിയിലാണ് വിലകൂടിയ ജാക്കറ്റ് ധരിച്ച് കിം​ ജോങ് ഉന്നിന്റെ മകൾ പ്രത്യക്ഷപ്പെട്ടത്. ഏകദേശം രണ്ട് ലക്ഷം രൂപ വില വരുന്ന ജാക്കറ്റാണ് ഇവർ ധരിച്ചത്. പ്യോങ്യാങ് ഇന്റർനാഷണൽ എയർപോർട്ടിലാണ് ഹവാസോങ്-17 ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനായാണ് ഉന്നിന്റെ മകളെത്തിയത്.

ഫ്രഞ്ച് ആഡംബര ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ജാക്കറ്റാണ് ഉന്നിന്റെ മകൾ ജുഎ ധരിച്ചതെന്നാണ് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, കമ്പനിയുടെ യഥാർഥ ജാക്കറ്റ് തന്നെയാണോ ഉന്നിന്റെ മകൾ ധരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ ചില മാധ്യമങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിലാണ് ഉന്നിന്റെ മകൾ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാനാണ് കിം ജോങ് ഉന്‍ മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. മകളുടെ കൈപിടിച്ച് ഉന്‍ നടക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് അന്ന് ഉന്നിന്റെ മകളുടെ ചിത്രം പുറത്തുവിട്ടത്.

Tags:    
News Summary - Kim Jong Un’s daughter wears jacket worth nearly ₹2 lakh as North Korea starves: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.