ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം?

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം), ജി.ഡി.പി പെർ കാപിറ്റ (പ്രതിശീർഷ ജി.ഡി.പി) എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കിയത്. ഐ.എം.എഫ് പുറത്തുവിട്ട കണക്കു പ്രകാരം ലക്സംബർഗ് ആണ് പ്രതിശീർഷ ജി.ഡി.പിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ഏതാണ്ട് 132,000 യു.എസ് ഡോളർ ആണ് ലക്സംബർഗിന്റെ ജി.ഡി.പി പെർ കാപിറ്റ.

ജി.ഡി.പിയുടെ കാര്യത്തിൽ യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. 28.78 ലക്ഷം കോടിയാണ് യു.എസിന്റെ ജി.ഡി.പി. 18.53 ലക്ഷം കോടി ജി.ഡി.പിയുമായി ചൈന രണ്ടാംസ്ഥാനത്തുണ്ട്. 4.59 ലക്ഷം കോടി ജി.ഡി.പിയുമായി ജർമനി മൂന്നാംസ്ഥാനത്താണ്.

ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള സമ്പന്ന പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. 3.94 ലക്ഷം കോടിയാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. ഐ.എം.എഫിന്റെ കണക്കുകൾ പ്രകാരം 2024ൽ ഇന്ത്യയുടെ ജി.ഡി.പി പെർ കാപിറ്റ 3000 ഡോളറിനടുത്താണ് ആണ്. ജി.ഡി.പിയെ അപേക്ഷിച്ച് ഇന്ത്യയുടെ ജി.ഡി.പി പെർകാപിറ്റ വളരെ കുറവാണ്. പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138 ആണ്.

സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ 2075ഓടെ ഇന്ത്യ, യു.എസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തുമെന്ന് ഗോൾഡ്മാൻ സാഷെ പ്രവചിച്ചിരുന്നു. വരുംവർഷങ്ങളിൽ ഇന്ത്യയിലെ ജി.ഡി.പി പെർ കാപിറ്റയിലും വർധനവുണ്ടാകുമെന്നാണ് കരുതുന്നത്.

ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ

യു.എസ്.എ

ചൈന

ജർമനി

ജപ്പാൻ

ഇന്ത്യ

യു.കെ

ഫ്രാൻസ്

ഇറ്റലി

ബ്രസീൽ

കാനഡ

ജി.ഡി.പി പെർ കാപിറ്റയുടെ അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ

ലക്സംബർഗ്

അയർലൻഡ്

സ്വിറ്റ്സർലൻഡ്

നോർവേ

സിംഗപ്പൂർ

യു.എസ്.എ

ഐസ് ലൻഡ്

ഖത്തർ

​മകാവു സാർ

ഡെൻമാർക്

Tags:    
News Summary - List of richest countries in the world in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.