പുതിയ പാക്കിസ്താന്‍ സർക്കാരുമായി പ്രവർത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് അമേരിക്ക

വാഷിങ്ടൺ: പാക്കിസ്താനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ആശംസയുമായി അമേരിക്ക. ഷെഹ്ബാസ് ഷെരീഫ് സർക്കാരിനൊപ്പം പ്രവർത്തിക്കാൻ അമേരിക്ക കാത്തിരിക്കയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവായ നെഡ് പ്രൈസ് പറഞ്ഞു. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ദൃഢ ബന്ധം 75 വർഷത്തോളമായി തുടരുകയാണ്.

അതേ സമയം പാക്കിസ്താന്‍റെ ഭരണമാറ്റത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപിച്ച് ഇംറാന്‍ ഖാന്‍റെ അനുയായികൾ രാജ്യത്ത് യു.എസ് വിരുദ്ധ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഒരു പാകിസ്താൻ-അമേരിക്കൻ പത്രപ്രവർത്തകനെ ഇവർ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതായി നെഡ് പ്രൈസ് പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണം ഉൾപ്പെടെയുള്ള ഭരണഘടനാപരവും ജനാധിപത്യപരവുമായ തത്വങ്ങൾ ഉയർത്തിപിടിക്കുന്നതിനെയാണ് അമേരിക്ക പിന്തുണക്കുന്നതെന്നും നിയമവാഴ്ചയും നിയമത്തിന് കീഴിലുള്ള തുല്യനീതിയുമാണ് ഞങ്ങളുടെ അടിസ്ഥാനമെന്നും നെഡ് പ്രൈസ് പറഞ്ഞു. ഇംറാന്‍ ഖാന്‍റെ സർക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ ബൈഡൻ ഭരണകൂടം ഇടപെട്ടുവെന്ന വാദത്തിന് തെളിലില്ലെന്ന് പറഞ്ഞ പാകിസ്താൻ സൈനിക വക്താവിന്റെ വിലയിരുത്തലിനോട് അമേരിക്ക യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Looking Forward To Working With New Pakistan Government: US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.