സിഡ്നി: വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ആസ്േട്രലിയയിലെ വടക്കുകിഴക്കൻ ബീച്ചിൽ തിമിംഗലത്തിെൻറ ആക്രമണത്തിൽ ഒരാൾ മരിച്ചു. കേബ്ൾ ബീച്ചിൽ രാവിലെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
തിമിംഗലം ആക്രമിച്ച വ്യക്തിയെ വെള്ളത്തിൽനിന്ന് കരക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആസ്ട്രേലിയയിൽ ഈ വർഷം എട്ടാമത്തെയാളാണ് തിമിംഗലത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
കേബ്ൾ ബീച്ചിൽ അപൂർവമായി മാത്രമേ തിമിംഗലത്തിെൻറ ആക്രമണം ഉണ്ടാകാറുള്ളൂ. എന്നാൽ അപകടകാരികളായ മുതലകൾ തീരത്തേക്ക് എത്തുന്നതോടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ കേബ്ൾ ബീച്ച് അടച്ചിടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.