ഇന്ത്യാന (യു.എസ്): ഇന്ത്യാനയിലെ ഓട്ടോമോട്ടീവ് സീറ്റിംഗ് പ്ലാന്റിന് പുറത്ത് മുൻ കാമുകിയേയും അവരുടെ മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 110 വർഷത്തെ തടവ് വിധിച്ചു. 2021ലായിരുന്നു സംഭവം നടന്നത്.
പ്രോമിസ് മെയ്സ് (21), പമേല സ്ലെഡ് (62) എന്നിവരെയാണ് പ്രതി വെടിവെച്ചു കൊലപ്പെടുത്തിയത്. ഇരട്ട കൊലപാതകത്തിൽ മുൻ കാമുകിയുടെ സഹജീവനക്കാരനായ ഫെറെൽ ഏപ്രിലിൽ കുറ്റസമ്മതം നടത്തിയിരുന്നു. ക്ലിന്റൺ സുപ്പീരിയർ കോടതി വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്.
ഷിഫ്റ്റ് ആരംഭിക്കാൻ പോകുന്നതിന്റെ തൊട്ടുമുമ്പ് സഹജീവനക്കാരനായ ഫെറെൽ ആണ് ഇവരെ വെടിവെക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ കൺസ്ട്രക്ഷൻ സോണിൽ പ്രതി കാർ ഇടിപ്പിക്കുയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജഡ്ജി ജസ്റ്റിൻ എച്ച്. ഹണ്ടർ കൊലപാതകങ്ങൾ ആസൂത്രിതവും ‘ക്രൂരവും നിന്ദ്യവും’ ആണെന്ന് തന്റെ ശിക്ഷാവിധിയിൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.