മൈക്രോസോഫ്​റ്റ്​ ഹാക്കിങ്​: ആരോപണം തള്ളി ചൈന

ബെയ്​ജിങ്​: മൈക്രോസോഫ്​റ്റ്​ പുറത്തിറക്കിയ ഇ-മെയിൽ സംവിധാനത്തിനു നേരെ സൈബർ ആക്രമണം നടത്തിയെന്ന യു.എസ്​ ആരോപണം തള്ളി ചൈന. ആരോപണം യു.എസ്​ കെട്ടിച്ചമച്ചതെന്നാണ്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയത്തി​െൻറ വാദം.

മാർച്ചിൽ മൈ​േക്രാസോഫ്​റ്റ്​ കമ്പനിയുടെ ഇ–മെയിൽ സിസ്​റ്റങ്ങളിൽ ചൈനയുമായി ബന്ധമുള്ള ഹാക്കർമാർ നുഴഞ്ഞുകയറി എന്നാണ്​ ആരോപണം. ഇക്കാര്യത്തിൽ തെളിവുകൾ നൽകാൻ മൈ​േ​​ക്രാസോഫ്​റ്റ്​ തയാറെടുക്കുകയാണ്​.ആഗോളതലത്തിൽ സൈബർ ആക്രമണം നടത്തുന്നുവെന്ന അടിസ്​ഥാനപരമായ ആരോപണം സത്യമാണെന്ന്​ സ്​ഥാപിക്കാൻ യു.എസ്​ അണികളുമായി കൂട്ടുചേർന്ന്​ ശ്രമിക്കുകയാണെന്നും ചൈന തുറന്നടിഞ്ഞു.

സൈബർ ആക്രമണത്തിനെതിരെ നാറ്റോയും ചൈന​ക്കെതിരെ രംഗത്തുവന്നിരുന്നു. സൈബർ ആക്രമണത്തിൽ ആദ്യമായാണ്​ നാറ്റോ ചൈനക്കെതിരെ തിരിയുന്നത്​.

Tags:    
News Summary - Microsoft hacking: China denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT