കിയവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ റഷ്യയുടെ സ്ഫോടന പരമ്പര

കിയവ്: തിങ്കളാഴ്ച രാവിലെ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ വൻ സ്ഫോടന പരമ്പര റിപ്പോർട്ട് ചെയ്തു. രാവിലെ ഉണ്ടായ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ കിയവിന് മുകളിലൂടെ വലിയ തോതിൽ പുക ഉയരുന്നതായി റോയിട്ടേഴ്സ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിന് പിന്നാലെ കിയവിൽ പലയിടങ്ങളിലും വൈദ്യുതിയും വെള്ളവും തടസപ്പെട്ടതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. "റഷ്യൻ ആക്രമണത്തെത്തുടർന്ന് കിയവുൾപ്പടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതിയും വെള്ളവുമില്ല"- വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

ക്രിമിയ പാലത്തിന് യുക്രെയ്ൻ സേന കേടുപാടുകൾ വരുത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഴ്ചകളിൽ യുക്രെയ്നിൽ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു. ക്രിമിയ തീരത്ത് യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യയുടെ ആരോപണത്തിന് പിന്നാലെയാണ് മിസൈലാക്രമണം നടന്നത്. 

Tags:    
News Summary - Missile strikes reported across Ukraine including capital Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.