കിയവ്: യുദ്ധക്കകളത്തിൽ പിടിച്ച് നിൽക്കാൻ വേണ്ടി യുക്രെയ്ൻ സൈനികർ ഓരോ നിമിഷവും പോരാടി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തനിക്ക് നേരെ വന്ന വെടിയുണ്ട മൊബൈൽ ഫോൺ ഉപയോഗിച്ച് യുക്രെയ്ൻ സൈനികൻ തന്‍റെ ചെറുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുക്രെയ്ൻ സൈനികന് നേരെ റഷ്യൻ സേന വെടിയുതിർത്തപ്പോൾ വെടിയുണ്ടയിൽ നിന്നും സൈനികനെ രക്ഷിച്ചത് അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണാണ്.
പോക്കറ്റിൽ നിന്നും വെടിയുണ്ട തറച്ച മൊബൈൽ ഫോൺ പുറത്തേക്കെടുത്ത് ഈ ഫോണാണ് തന്‍റെ ജീവൻ രക്ഷിക്കാൻ കാരണമെന്ന് സൈനികൻ സഹപോരാളിയോട് പറയുന്നത് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ചുറ്റുമുള്ള വെടിയൊച്ചകൾക്കിടയിലും സൈനികന്‍റെ ആഹ്ലാദത്തിന്‍റെയും ജീവൻ രക്ഷിച്ചതിലുള്ള ആശ്വാസത്തിന്‍റെയും നിമിഷങ്ങൾ യുദ്ധക്കളത്തിലെ സൈനികരുടെ മനോധൈര്യത്തെ തുറന്നുകാട്ടുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായതും തങ്ങളുടെ ജന്മനാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.