വാഷിങ്ടൺ: വേനൽ അവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലേയും കുട്ടികൾക്കായി നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻ (നന്മ) സംഘടിപ്പിക്കുന്ന ക്യാമ്പ് ജൂലൈ മൂന്നിന് ആരംഭിക്കും.
നാലുവയസ്സു മുതലുള്ള കുട്ടികളെ അഞ്ചുവിഭാഗങ്ങളാക്കി വ്യത്യസ്ത മേഖലകളിലെ ക്ലാസുകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചാണ് വിജ്ഞാനവും വിനോദവും ചേർന്ന ക്യാമ്പ് അരങ്ങേറുന്നത്. ഇന്ത്യയിലെയും മറ്റുരാജ്യങ്ങളിലെയും പ്രമുഖരായ പരിശീലകരും അധ്യാപകരുമാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
വ്യക്തിത്വവികസനം, ഇസ്ലാമികപാഠങ്ങൾ, ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ, കലയും കരകൗശലവിദ്യയും, പ്രകൃതി-പരിസ്ഥിതി നിരീക്ഷണം, വിനോദം, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓരോപ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ സംവിധാനിച്ച ക്യാമ്പിന് 250ഓളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ക്യാമ്പ് ആഗസ്ത് 30നാണ് അവസാനിക്കുക. ഡോ.മുഹമ്മദ് അബ്‌ദുൽ മുനീർ നയിക്കുന്ന ക്യാമ്പിൻറെ ഡയറക്ടർ കുഞ്ഞു പയ്യോളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.