കിയവ്: നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് യുക്രെയ്നിൽ സന്ദർശനം നടത്തി. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇദ്ദേഹം രാജ്യത്തെത്തുന്നത്. സ്വയം പ്രതിരോധിക്കാൻ യുക്രെയ്നെ സഹായിക്കുന്നതിനുള്ള നാറ്റോയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ. അതേസമയം, യുക്രെയ്നെ നാറ്റോയിൽ ചേർക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നൽകി.
സെന്റ് മൈക്കിൾസ് സ്ക്വയറിൽ എത്തിയ ജെൻസ് സ്റ്റോൾട്ടെൻബർഗ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. യുക്രെയ്നിലെ സ്വാധീന മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സന്ദർശനം നടത്തി രണ്ട് ദിവസത്തിനുശേഷമാണ് നാറ്റോ സെക്രട്ടറി ജനറൽ രാജ്യത്തെത്തിയത്.
അതിനാൽതന്നെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അതേസമയം, സന്ദർശനത്തിന്റെ യഥാർഥ ലക്ഷ്യമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുക്രെയ്നിൽ നാറ്റോക്ക് ഔദ്യോഗിക സാന്നിധ്യമില്ലെങ്കിലും അംഗരാജ്യങ്ങളിൽനിന്ന് സഹായങ്ങൾ സമാഹരിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ജെൻസ് സ്റ്റോൾട്ടെൻബർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.