ഗസ്സയിലെ മനുഷ്യക്കുരുതിക്ക് അവസാനമില്ല; ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു

ഗസ്സ: അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉയർന്നിട്ടും ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കാൻ തയ്യാറാകാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ബുധനാഴ്ച ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങൾ ആണ് തകർത്തത്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 227 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 കുട്ടികളും 38 സ്ത്രീകളും ഇതിലുൾപ്പെടും.

ആക്രമണം ആരംഭിച്ചതിന് പത്താം ദിവസം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നെതന്യാഹുവുമായി സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

ഹമാസ്​ റോക്കറ്റിടുന്നത്​ നിർത്താനും എന്നാൽ, ഇസ്രായേൽ ബോംബുവർഷം തുടരാനും ആഹ്വാനം ചെയ്​ത്​ രാജ്യത്തും അന്താരാഷ്​ട്ര തലത്തിലും വിമർശനമേറെ ഏറ്റുവാങ്ങിയ ബൈഡൻ ഭരണകൂടം ബുധനാഴ്​ചയാണ്​ പുതിയ നീക്കവുമായി രംഗത്തെത്തിയത്​. ഇരു നേതാക്കളും ഗസ്സയിലെ സംഭവങ്ങളും ഹമാസി​െൻറയും മറ്റു തീവ്രവാദി സംഘടനകളുടെയും ശേഷി നിർവീര്യമാക്കുന്നതിലെ പുരോഗതിയും ഒപ്പം മേഖലയിലെ ശക്​തികൾ നടത്തുന്ന ശ്രമങ്ങളും വിശദമായി ചർച്ച നടത്തിയതായി വൈറ്റ്​ഹൗസ്​ വാർത്ത കുറിപ്പിൽ പറഞ്ഞു.

എന്നാൽ, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ബൈഡനുമായുള്ള സംഭാഷണത്തിനു ശേഷം നെതന്യാഹു പ്രതികരിച്ചത്. ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തലിൽ എത്തുന്നതിനായുള്ള നയതന്ത്ര ഇടപെടലുകളും വിജയംകണ്ടില്ല. ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംയുക്തപ്രസ്താവന ഇറക്കുന്നതിൽ നിന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അമേരിക്ക നിരന്തരം പിന്തിരിപ്പിക്കുകയാണ്.

ഇസ്രായേലിന്റെ അയൽരാജ്യങ്ങളായ ഈജിപ്തും ജോർദാനും ആയി ചേർന്ന് വെടിനിർത്തൽ ധാരണയിലേക്ക് എത്താനായി ശ്രമങ്ങൾ തുടരുകയാണെന്ന് ഫ്രാൻസ് അറിയിച്ചു. ഇതിന് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്​ച നടന്ന ആക്രമണങ്ങളിൽ ഫലസ്​തീനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ യൂസുഫ്​ അബൂഹുസൈൻ ഉൾപെടെ കൊല്ലപ്പെട്ടിരുന്നു. ശൈഖ്​ റദ്​വാൻ പ്രദേശത്തെ ഇദ്ദേഹത്തി​െൻറ വീടിനു മേൽ മൂന്നു മിസൈലുകളാണ്​ പതിച്ചത്​. അൽഅഖ്​സ റേഡിയോയിൽ മാധ്യമ പ്രവർത്തകനായിരുന്നു.

Tags:    
News Summary - Netanyahu ‘determined’ to continue Gaza bombardment:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.