വാഷിങ്ടൺ: ഉൽപാദനം കൂട്ടി വിപണി പിടിക്കുേമ്പാഴും ജീവനക്കാരുടെ ആരോഗ്യം പരിഗണിക്കാൻ മനസ്സ് വെക്കുന്ന ഉടമകൾക്കൊപ്പം നിൽക്കാനാണ് ലോകത്തിനിഷ്ടം. അത്തരത്തിലൊരു തീരുമാനവുമായി ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത് പ്രമുഖ സ്പോർട്സ് ബ്രാൻഡായ'നൈകി' ആണ്. യു.എസിലെ കോർപറേറ്റ് ഓഫീസിലുള്ള എല്ലാ ജീവനക്കാർക്കും അടിയന്തരമായി ഒരാഴ്ച ശമ്പളത്തോടു കൂടിയുള്ള പൂർണ വിശ്രമമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യം വീണ്ടെടുക്കുകയും ഊർജവും ഉന്മേഷവും തിരിച്ചുപിടിക്കുകയും ചെയ്യാനാണ് അവധി. തിങ്കൾ മുതൽ അടുത്ത വെള്ളിയാഴ്ച വരെ എല്ലാവർക്കും വീട്ടിലിരിക്കാം.
അടുത്തിടെയായി നിരവധി സ്ഥാപനങ്ങൾ ഇതേ മാതൃകയിൽ ജീവനക്കാർക്ക് അവധി നൽകി തുടങ്ങിയിട്ടുണ്ട്. തുടർച്ചയായ ജോലിയും അതിന്‍റെ തുടർച്ചയായ സമ്മർദങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നൈകിന്‍റെ മറ്റു കേന്ദ്രങ്ങളിൽ അവധി ബാധകമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.