കമല ഹാരിസിന്റെ സന്ദർശനത്തിന് പിന്നാലെ വീണ്ടും മിസൈൽ തൊടുത്ത് ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. രണ്ട് ​ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. ഞായറാഴ്ചയും ​ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഇക്കുറി കിഴക്കൻ തീരത്താണ് പരീക്ഷണം നടത്തിയത്.

സു​ഞ്ചോണിൽ നിന്നും 8.48, 8.57 സമയങ്ങളിൽ രണ്ട് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. തങ്ങളുടെ സൈന്യം ഏത് വെല്ലുവിളികളും നേരിടാൻ തയാറാണ്. യു.എസുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും ദക്ഷിണകൊറിയ അറിയിച്ചു.

യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ദക്ഷിണകൊറിയൻ സന്ദർശനം പൂർത്തിയായതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. ആണവ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - North Korea fires unidentified missile into East Sea: Seoul's military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.