വാഷിങ്ടൺ: നിർമിത ബുദ്ധിയിൽ വിപ്ലവം തീർത്ത് ഒരു വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപൺ എ.ഐ കമ്പനി നിക്ഷേപകരും ഡയറക്ടർ ബോർഡും തമ്മിൽ ഭിന്നത രൂക്ഷം. കമ്പനി സി.ഇ.ഒ ആയിരുന്ന സാം ആൾട്ട്മാനെ പുറത്താക്കിയതിനെതിരെ രംഗത്തുള്ള നിക്ഷേപകർ ബോർഡിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വൻ സാധ്യതകൾ തുറന്നുകിട്ടിയ നിർമിത ബുദ്ധി മേഖലയിൽ വമ്പന്മാർ പണമെറിയുന്ന സാഹചര്യത്തിൽ ഓപൺ എ.ഐയിൽ തങ്ങൾ നിക്ഷേപിച്ച കോടികൾ നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് നിയമസാധ്യതകൾ പരിഗണിക്കുന്നത്. പുറത്താക്കപ്പെട്ട സാം ആൾട്ട്മാനെയും കൂടെ രാജിവെച്ച പ്രമുഖരെയും മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു.
ഓപൺ എ.ഐയിൽ 49 ശതമാനം ഓഹരിയും മൈക്രോസോഫ്റ്റിന്റേതാണ്. മറ്റുനിക്ഷേപകരും ജീവനക്കാരും ചേർന്ന് 49 ശതമാനവും അവശേഷിച്ച രണ്ടു ശതമാനം ഓപൺ എ.ഐ മാതൃകമ്പനിയും കൈവശം വെക്കുന്നു. കമ്പനിയിലെ 700ഓളം ജീവനക്കാർ രാജി ഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡയറക്ടർ ബോർഡിനെ മാറ്റണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.