ഫുകുഷിമ: വടക്കു കിഴക്കൻ ജപ്പാനിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ 150ലേറെ ആളുകൾക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ ക്യോഡോയെ ഉദ്ധരിച്ച് സ്പുട്നിക് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ഫുകുഷിമ, മിയാഗി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടെന്ന് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ലെന്നും പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു. അടുത്ത ആഴ്ചകളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശക്തമായ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ല. ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, ജല വിതരണം വിച്ഛേദിക്കപ്പെടുകയും വൈദ്യുതി ട്രെയിനുകളുടെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തു. രാജ്യ തലസ്ഥാനമായ ടോക്യോ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഭൂചലനമനുഭവപ്പെട്ടു. ചിബ, കനഗാവ, സെയ്താമ തുടങ്ങിയ സ്ഥലങ്ങളിലും ആളുകൾക്ക് പരിക്കേറ്റു.
നേരത്തേയും ജപ്പാനിൽ വൻ ഭഹൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.