അൽ അഖ്സ ആശുപത്രിയിൽ നിന്ന് ഒഴിയുന്ന രോഗികൾ. ഫോട്ടോ: അൽജസീറ

ഗസ്സയിലെ അൽ അഖ്സ ആശുപത്രി ഒഴിയാൻ ഭീഷണിയുമായി ഇസ്രായേൽ; എങ്ങോട്ടു പോകുമെന്നറിയാതെ ആയിരങ്ങൾ

ഗസ്സ: സെൻട്രൽ ഗസ്സയിലെ പ്രവർത്തനം തുടരുന്ന ഒരേയൊരു ആരോഗ്യകേന്ദ്രമായ അൽ അഖ്സ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ ഭീഷണി. ഇതേത്തുടർന്ന് രോഗികളും അതീവ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടെ ആശുപത്രിക്ക് പുറത്തേക്ക് നീങ്ങുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. രോഗികൾക്ക് പുറമേ, നൂറുകണക്കിന് നിരാലംബരായ കുടുംബങ്ങളും ആശുപത്രിയെ ആശ്രയമാക്കിയിരുന്നു. സർവം തകർക്കപ്പെട്ട ഗസ്സയിൽ എങ്ങോട്ടെന്നില്ലാതെ പുറത്തിറങ്ങുകയാണ് ആളുകളെന്നാണ് റിപ്പോർട്ടുകൾ.

അൽ അഖ്സ ആശുപത്രിക്ക് സമീപം നേരത്തെ സ്ഫോടനമുണ്ടായിരുന്നു. ഇക്കാര്യം സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ്' സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിക്ക് നേരെ ആക്രമണം നടക്കുന്നത് ഒരിക്കലും സ്വീകാര്യമായ സാഹചര്യമല്ലെന്നും അൽ അഖ്സയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കപ്പെടുകയാണെന്നും സംഘടന അറിയിച്ചു.

അതേസമയം, ഈജിപ്തിലെ കെയ്റോയിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മധ്യസ്ഥർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇരുവിഭാഗവും അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ഈജിപ്ഷ്യൻ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ഇസ്രായേലിന് കനത്ത തിരിച്ചടി നൽകി ലബനാനിലെ ഹിസ്ബുല്ല ആക്രമണം നടത്തിയപ്പോൾ പ​ശ്ചി​മേ​ഷ്യ യു​ദ്ധ വ്യാ​പ​ന ഭീ​തി​യി​ലാണ്. ല​ബ​നാ​ൻ -ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ശ​ക്ത​മാ​കു​ന്ന​ത്. ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഹി​സ്ബു​ല്ല ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ​ത്. സൈ​നി​ക, ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ഹി​സ്ബു​ല്ല ല​ക്ഷ്യം വെ​ച്ച​ത്. പ​ക​രം വീ​ട്ടാ​ൻ ല​ബ​നാ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ ഇ​നി​യു​ള്ള തി​രി​ച്ച​ടി​യും ആ ​രീ​തി​യി​ലാ​കു​മെ​ന്ന് ഹി​സ്ബു​ല്ല മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​ത്തെ ആ​ക്ര​മ​ണം ഇ​സ്രാ​യേ​ലി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. 

 

Tags:    
News Summary - Panic, fear as patients flee Al-Aqsa Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.