റഷ്യൻ പ്രസിഡന്റ് പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ടാണ് പുടിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പുടിൻ കിടപ്പറയുടെ നിലത്ത് വീണ് കിടക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. മുറിയിലുണ്ടായിരുന്ന മേശയിലെ ഭക്ഷണവും വെള്ളവും നിലത്ത് വീണ് കിടക്കുന്നുണ്ടായിരുന്നുവെന്നും ടെലഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു.

പുടിൻ നിലത്തേക്ക് വീണപ്പോൾ മേശയിൽ ഇടിച്ചപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങൾ നിലത്തേക്ക് വീണതാകാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് പ്രസിഡന്റിന്റെ ഓഫിസിലെ ഡോക്ടർമാർ എത്തി അടിയന്തര ചികിത്സ നൽകുകയായിരുന്നു. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റിയതായും റിപ്പോർട്ടുണ്ട്. ഐ.സിയുവിന് സമാനമായ മുറിയാണിത്. അതേസമയം അതിയായ ശ്രദ്ധ വേണമെന്ന് പുടിൻ ബോധം വീണ്ടെടുത്തതായും ടെലഗ്രാം ചാനൽ പറയുന്നു. അതേസമയം, റിപ്പോർട്ട് റഷ്യൻ പാർലമെന്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

യുക്രെയ്നിൽ റഷ്യ യുദ്ധം തുടങ്ങിയതുമുതൽ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാർത്തകളാണ് പ്രചരിച്ചത്. പുടിന് അർബുദമാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും നടക്കാൻ പോലും സാധിക്കില്ല എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ ഇതെല്ലാം റഷ്യൻ അധികൃതർ തള്ളിക്കളയുകയായിരുന്നു. പുടിൻ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Tags:    
News Summary - Putin suffers cardiac arrest, found lying on bedroom floor: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.