ലണ്ടൻ: കാറിൽ യാത്ര ചെയ്യവെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ ചുമത്തി. കാറിലിരുന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിഡിയോ പുറത്തായതോടെയാണ് പ്രധാനമന്ത്രി സീറ്റ്ബെൽറ്റ് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടത്.
തന്റെ അശ്രദ്ധക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത കാർ യാത്രക്കാർക്ക് 100 പൗണ്ട് (ഏകദേശം 10,032 രൂപ)) ആണ് പിഴ. കേസ് കോടതിയിലെത്തുകയാണെങ്കിൽ പിഴ 500 പൗണ്ട് (50,160 രൂപ) ആയി വർധിക്കും. വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള ഒരു യാത്രയിലായിരുന്നു ഋഷി സുനക്.
ഇത് രണ്ടാം തവണയാണ് ഋഷി സുനക്കിന് സർക്കാർ തലത്തിൽ പിഴയടക്കാൻ നോട്ടീസ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കോവിഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബോറിസ് ജോൺസണും ഭാര്യയും നടത്തിയ വിരുന്നിൽ പങ്കെടുത്തതിനായിരുന്നു ആദ്യം പിഴയടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.