ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാനൊരുങ്ങി ഋഷി സുനക്

ലണ്ടൻ: പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ വർഷം അവസാനം ന്യൂസീലൻഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടൻ ഒരുങ്ങുകയാണെന്നാണ് ദ ഗാർഡിയൻ ആണ് റിപ്പോർട്ട് ചെയ്തത്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ് ന്യൂസിലൻഡിൽ നിയമം കൊണ്ടുവന്നത്.

വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ വക്താവ് റോയിട്ടേഴ്സിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സർക്കാർ വക്താവ് വിസമ്മതിച്ചു.

Tags:    
News Summary - Rishi Sunak likely to ban cigarettes in bid to make UK smoke ree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.